ദുബായ്

പകൽ അത്യാവശ്യകാര്യങ്ങൾക്ക് പുറത്തുപോകുന്ന ആളുകൾക്ക് പെർമിറ്റ് ആവശ്യമില്ലെന്ന് ദുബായ് പോലീസ്

യുഎഇയിൽ രാവിലെ 6 മുതൽ രാത്രി 8 വരെ പകൽ സമയത്ത് വീടുകൾ വിടുന്ന ആളുകൾക്ക് പെർമിറ്റ് ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ദേശീയ അണുവിമുക്തമാക്കൽ പരിപാടിയിൽ രാജ്യമെമ്പാടും അവശ്യ യാത്രകൾക്ക് നൽകുന്ന പെർമിറ്റായ ‘തജാവൽ’ സേവനം രാത്രി 8 നും രാവിലെ 6 നും ഇടയിൽ പുറപ്പെടുന്ന ആളുകൾക്ക് മാത്രമാണെന്ന് എഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പകൽ പുറത്തുപോകുന്ന ആളുകൾ തജാവൽ സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ദുബായ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പെർമിറ്റിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ആളുകൾക്ക് ആഭ്യന്തര മന്ത്രാലയത്തെ 8005000 എന്ന നമ്പറിലോ ദുബായ് പോലീസിനെ 901 എന്ന നമ്പറിലോ വിളിക്കാം.

error: Content is protected !!