അന്തർദേശീയം

കോവിഡ് 19- അമേരിക്കയുടെ വിലക്ക്: ഇന്ത്യയുമായി ചര്‍ച്ച നടത്തി ഇറാന്‍

കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ വിലക്കിനെ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തി ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ആണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയത്.

അമേരിക്ക ഇറാനുമേല്‍ ചുമത്തിയ വിലക്കുകളെ പറ്റി ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായി ജാവേദ് സരീഫ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനൊപ്പം അഫ്ഘാനിസ്താനില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ പറ്റിയും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

error: Content is protected !!