Uncategorized

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി  

കോവിഡ്  പ്രതിരോധ സൂചകമായി വീടുകളിൽ വെളിച്ചം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് മമ്മൂട്ടി. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്.

കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദർഭത്തിൽ, പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം, ഏപ്രിൽ 5 രാത്രി 9 മണി മുതൽ 9 മിനിട്ട് നേരം വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് തന്റെ  എല്ലാ പിന്തുണയും ആശംസകളും നേരുന്നതായി മമ്മൂട്ടി അറിയിച്ചു

error: Content is protected !!