ആരോഗ്യം റാസൽഖൈമ

കോവിഡ് സാഹചര്യം ; റാസൽ ഖൈമയിൽ 10,000 തൊഴിലാളികളിൽ ആരോഗ്യ പരിശോധന നടത്തി 

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റാഖസ് ഇൻഡസ്ട്രിയൽ സോണിലുള്ള പതിനായിരത്തിലധികം തൊഴിലാളികളിൽ ആരോഗ്യപരിശോധന നടത്തി. Ministry of Health and Prevention( MoHAP) വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരും, മറ്റ് സാമൂഹിക പ്രവർത്തകരും പരിശോധനയ്ക്ക് നേതൃത്വം നൽകി. അടുത്ത മാസം അവസാനത്തോടു കൂടി ഈ മേഖലയിൽ ജോലി ചെയ്യുന്ന 20, 000 തൊഴിലാളികളിൽ ആരോഗ്യ പരിശോധന പൂർത്തിയാക്കുമെന്ന് റാഖസ് സി. ഇ. ഒ റാമി ജലാദ് അറിയിച്ചു.

error: Content is protected !!