Info

ഏപ്രിൽ അഞ്ചിന് രാത്രി 9 മിനിറ്റ് വൈദ്യുതി വിളക്കുകൾ അണച്ച് ചെറു ദീപങ്ങൾ തെളിയിക്കൂ- പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ എന്ന മഹാമാരിയെ അകറ്റാൻ ഏപ്രിൽ 5ന് 9 മിനിറ്റ് ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഏപ്രിൽ അഞ്ചിന് രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരം വൈദ്യുത ലൈറ്റുകൾ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ടോർച്ച് ലൈറ്റോ, മൊബൈൽ ഫ്ലാഷോ, മെഴുകുതിരിയോ, ചിരാതുകളോ തെളിയിക്കണം. വീട്ടിൽ എല്ലാവരും ചേർന്ന് ബാൽക്കണിയിലോ, വാതിൽപ്പടിയിലോ ഇരുന്ന് ചെറുദീപങ്ങൾ തെളിയിക്കണം എന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും. ഇങ്ങനെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മൾ മായ്ക്കണം എന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!