ദുബായ്

ദുബായിൽ 1,091 ഔട്ട് ലെറ്റുകളിൽ പരിശോധന; എട്ട് സ്ഥാപനങ്ങൾക്ക്  മുന്നറിയിപ്പ് നൽകി 

ദുബായ്:ദുബായ് ഇക്കോണമി ഡിപ്പാർട്മെന്റ് വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ദുബായിലെ ഒരു കടകളും അടച്ചുപൂട്ടുകയോ പിഴ ഈടാക്കുകയോ ചെയ്തില്ലെന്ന് ഇക്കോണമി ട്വീറ്റ് ചെയ്ത് അറിയിച്ചു.ചില മുൻകരുതലുകൾ പാലിക്കാത്ത എട്ട് കടകൾക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തത്.ദുബായിലെ റീട്ടെയ്‌ൽ മേഖലയും വ്യാപാരസ്ഥാപനങ്ങളും കോവിഡ് -19 സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും ഇക്കോണമി കൂട്ടിച്ചേർത്തു.

ദിനംപ്രതിയുള്ള പരിശോധനകൾ മൂലമാണ് ചെറിയ കടകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും അതോറിറ്റികളുടെ നിർദേശങ്ങൾ പാലിക്കാൻ തുടങ്ങിയത്.മുൻകരുതലുകൾ പാലിക്കാത്ത സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടാൽ 600545555 എന്ന നമ്പറിൽ വിളിച്ചോ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ അധികൃതരെ അറിയിക്കാം.

error: Content is protected !!