ദുബായ് യാത്ര

ദുബായ് ഹിൽസ് മാളിലേക്കുള്ള 13 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ആർ ടി എ

ദുബായ് ഹിൽസ് മാളിലേക്കുള്ള 13 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). പുനർ നിർമ്മാണത്തിൽ 3, 700 മീറ്റർ കൂടി നീളം പാലത്തിന് വർധിപ്പിച്ചിട്ടുണ്ട്. 11 മുതൽ 22 മീറ്റർ വരെ വീതിയും പാലത്തിനുണ്ട്. ഇതിലൂടെ ഒരു മണിക്കൂറിൽ ഏകദേശം 23, 500 വാഹനങ്ങൾക്ക് വരെ സുഗമമായി കടന്നു പോകാനാകും.

നവീകരിച്ച ആദ്യ പാലത്തിന്റെ ഉദ്ഘാടനം ഉം സുഖൈo സ്ട്രീറ്റിൽ നടന്നു. മറ്റ് പാലങ്ങളും ഉടനെ പ്രവർത്തനം ആരംഭിക്കും. പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായത് വഴി മേഖലയിലെ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്

error: Content is protected !!