അബൂദാബി ഇന്ത്യ കേരളം

3 മാസ വിസ എക്സ്പയറി ഗ്രേസ് പീരിയഡ് ആരംഭിച്ചു.

യുഎ ഇ യിൽ മാർച്ച് 1 ന് മുൻപ് വിസകാലാവധി കഴിഞ്ഞുപോയ ആളുകൾക്ക് പിഴ കൊടുക്കാതെ രാജ്യം വിട്ടുപോകാനുള്ള ഗ്രേസ് പീരിയഡ് ഇന്നലെ (മെയ് 18) ആരംഭിച്ചു. ഓഗസ്റ്റ് 18 വരെ യാണ് ഈ ഇളവ് കിട്ടുക . ഈ കാലാവധിക്കുള്ളിൽ രാജ്യം വിട്ടാൽ പിഴ നൽകേണ്ടതില്ല. പിന്നീട് വേണമെങ്കിൽ തിരികെ വരികയും ആകാം.
മാർച്ച് 1 ന് ശേഷം വിസിറ്റ് വിസയോ ടൂറിസ്റ്റ് വിസയോ റസിഡന്റ് വിസയോ എക്സ്പയറി ആയാൽ ഡിസംബർ 31 വരെ പിഴ കൂടാതെ യുഎ ഇ യിൽ താമസിക്കാമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഇളവിൽ ഇതുവരെ മാറ്റം വന്നിട്ടില്ല.
മാർച്ച് 1 ന് മുൻപ് വിസ എക്സ്പയറി ആയവരുടെ കാര്യത്തിൽ ഒരു മിനി പൊതുമാപ്പിന്റെ ആനുകൂല്യമാണ് യഥാർത്ഥത്തിൽ ലഭിച്ചിരിക്കുന്നത്.

error: Content is protected !!