ആരോഗ്യം ദുബായ് യാത്ര

കോവിഡ് മുൻകരുതൽ ; ദുബായിൽ  ഒരു കാറിൽ യാത്ര ചെയ്യാൻ അനുവാദമുള്ളവരുടെ എണ്ണം 3 പേരായിതന്നെ തുടരും

ദുബായിൽ  ഒരു കാറിൽ യാത്ര ചെയ്യാൻ അനുവാദമുള്ളവരുടെ പരമാവധി യാത്രക്കാരുടെ എണ്ണം 3 ആയി തന്നെ തുടരും. ഡ്രൈവർ ഉൾപ്പെടെയാണ് 3 പേരെ അനുവദിക്കുക. എന്നാൽ ഒരേ കുടുംബത്തിൽ ഉള്ള 5 പേർക്ക് വരെ ഒരേ വാഹനത്തിൽ യാത്ര ചെയ്യുന്നതിന് വിലക്കുകളോ, പിഴയോ ഏർപ്പെടുത്തില്ല.

നിലവിൽ രാത്രി 11മണി മുതൽ രാവിലെ 6 മണി വരെയാണ് എമിറേറ്റ്സിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ സമയം യാതൊരു കാരണവശാലും വാഹന ഗതാഗത സംവിധാനങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങളിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ട ഒരു ടാക്സി ഡ്രൈവറുടെ സംശയത്തിന് ട്വിറ്ററിലൂടെയാണ് ദുബായ് പോലീസ് അധികൃതർ മറുപടി വ്യക്തമാക്കിയത്.

error: Content is protected !!