അബൂദാബി ആരോഗ്യം റമദാൻ സ്പെഷ്യൽ

ഈദ് അൽ ഫിത്തർ;ദുബായിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലുള്ള 336 കുട്ടികൾക്ക് യുഎഇ ആരോഗ്യമന്ത്രാലയം ഈദ് സമ്മാനങ്ങൾ കൈമാറി

ദുബായിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലുള്ള 336 കുട്ടികൾക്ക് മിനിസ്ട്രി ഓഫ് ഹെൽത്ത്‌ ആന്റ് പ്രിവെൻഷൻ (mohap) ഈദ് സമ്മാനങ്ങൾ വിതരണം ചെയ്തു.അരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ക്വാറന്റീൻ കേന്ദ്രങ്ങളിലെ കുട്ടികൾക്കാണ് ദാർ അൽ ബെർ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ ആരംഭിച്ച സംരഭത്തിന്റെ ഭാഗമായി സമ്മാനങ്ങൾ നൽകിയത്.

ക്വാറന്റീൻ മൂലം കുട്ടികൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുള്ള പദ്ധതികളും ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുണ്ടെന്ന് പ്രൈമറി ഹെൽത്ത്‌ കെയർ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോക്ടർ ഐഷ സുഹൈൽ പറഞ്ഞു.
കുട്ടികളും മാതാപിതാക്കളും ആരോഗ്യപ്രവർത്തകരെയും ഗവണ്മെന്റിനെയും പ്രശംസിക്കുകയും നൽകിയ കരുതലിനും ഈദ് സന്തോഷങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

error: Content is protected !!