അബൂദാബി ആരോഗ്യം ഇന്ത്യ കേരളം

യു.എ.ഇ യിൽ നിന്നും ഇതുവരെ നാട്ടിലേക്ക് മടങ്ങിയത് 800 ലധികം ഗർഭിണികളെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ യിൽ നിന്നും ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാന സർവീസുകളിൽ നാട്ടിലേക്ക് മടങ്ങിയത് 800ലധികം ഗർഭിണികളെന്ന് ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു.

മെയ് 16 വരെയുള്ള കാലയളവിൽ ഗർഭിണികളായ 108 പേരും, മെഡിക്കൽ എമർജൻസി കേസുകളിൽ ഉള്ള 148 പേരും 3 വിമാനങ്ങളിലായി ഇന്ത്യയിലേക്ക് മടങ്ങി.

ജൂൺ 8 വരെയുള്ള കാലയളവിൽ 81 വിമാനങ്ങളിലായി 14, 000 ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിയെത്തിക്കുമെന്നും ജനറൽ അറിയിച്ചിട്ടുണ്ട്.

നിലവിൽ 6, 500 ൽ അധികം ഗർഭിണികളാണ് നാട്ടിലേക്ക് മടങ്ങി പോകുന്നതിനായി എംബസി പോർട്ടലിൽ രെജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേ സമയം ദുബായിയിൽ നിന്നും ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും , അബുദാബിയിൽ നിന്നും പഞ്ചാബിലെ അമൃത്സർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്കും പ്രത്യേക സർവീസുകൾ നടത്തി. ദുബായിയിൽ നിന്നും ഇന്ന് 725 പേരാണ് നാട്ടിലേക്ക് മടങ്ങിയത്.

error: Content is protected !!