അബൂദാബി

അപകടമായ രീതിയിൽ വാഹനമോടിച്ച യുവാവിനെ പിടികൂടി അബുദാബി പൊലീസ്

ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ അപകടകരമായ രീതിയിൽ വാഹനമോടിച്ച 28 കാരനെ അബുദാബി പോലീസ് മുസഫ ഏരിയയിൽ നിന്നും പിടികൂടി. വാഹനം പിടിച്ചെടുക്കുകയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് കേസ് കൈമാറുകയും ചെയ്തു.

വാഹനം കൊണ്ട് ഇത്തരത്തിലുള്ള അഭ്യാസങ്ങൾ കാണിക്കുന്നതും, അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പൊലീസ് പറഞ്ഞു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകും
വിധം വാഹനം ഓടിക്കുകയും പൊതു മുതലിനു കേടുപാട് വരുത്തുകയും ചെയ്‌താൽ 2000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്റും വരെ ഈടാക്കുമെന്നും 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

error: Content is protected !!