അബൂദാബി ആരോഗ്യം റമദാൻ സ്പെഷ്യൽ

ആരോഗ്യ-ശുചിത്വ നടപടികളോടെ ഈദുൽ ഫിത്തറിനായി തയ്യാറെടുത്ത് അബുദാബിയിലെ അറവുശാലകൾ

അബുദാബി: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് തലസ്ഥാനത്തെ എല്ലാ പൊതു അറവുശാലകളിലും ആരോഗ്യ-ശുചിത്വ നടപടികൾ വർധിപ്പിച്ചതായി അതോറിറ്റികൾ അറിയിച്ചു.വിദഗ്ധ മൃഗഡോക്ടർമാരുടെ മേൽനോട്ടത്തിൽ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ടാണ് അറവുശാലകൾ സജ്ജീകരിച്ചത്. ഒരാഴ്ച്ചത്തേക്ക് രാവിലെ ഏഴ്‌ മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് പ്രവർത്തന സമയം.അറവുശാലകളിലെ തിരക്ക് നിയന്ത്രിക്കാനായി “My slaughter”, “Al Jazeera slaughters”എന്നീ ആപ്പുകളിലൂടെ ഓൺലൈനായി ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്.ഓർഡർ ചെയ്ത ശേഷം ഡ്രൈവ് ത്രൂ സെന്ററുകളിൽ നിന്നും ഇറച്ചി ശേഖരിക്കാം.

അറവുശാലകളും പരിസരവും എല്ലാ ദിവസവും ശുചീകരിക്കുന്നുണ്ടെന്നും തെർമൽ സ്ക്രീനിങ്,ശാരീരിക അകലം പാലിക്കൽ,മാസ്ക് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.മൃഗങ്ങളെ അറവുശാലകളിലല്ലാതെ വീടുകളിൽ കശാപ്പ് ചെയ്യുന്നവരെ കണ്ടെത്തിയാൽ നിയമനടപടിക്ക് വിധേയരാക്കുമെന്നും അതോറിറ്റികൾ അറിയിച്ചു.

error: Content is protected !!