അബൂദാബി ആരോഗ്യം

ജനസാന്ദ്രത കൂടിയ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനകൾ വിപുലീകരിച്ച് അബുദാബി

ഉയർന്ന ജനസാന്ദ്രത ഉള്ള പ്രദേശങ്ങളിലെ താമസക്കാരുടെ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി സൗജന്യ മെഡിക്കൽ, കോവിഡ് -19 ടെസ്റ്റിംഗ് കാമ്പെയ്ൻ വിപുലീകരിക്കാൻ പോകുകയാണെന്ന് അബുദാബി പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം നിലനിർത്തുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്.

നിലവിൽ ഇൻഡസ്ട്രിയൽ ഏരിയകളിൽ മാത്രമായിരുന്നു ഇത്തരമൊരു സേവനം ഉണ്ടായിരുന്നത്. നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്ററും, സെഹയും സംയുകതമായാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. അബുദാബി ഗവൺമെന്റ് മീഡിയ സെന്ററാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം എമിറേറ്റിൽ 9 പുതിയ കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ കൂടി ഈ ആഴ്ച്ച തുറന്നിട്ടുണ്ട്. ഇതോടെ അബുദാബിയിൽ ആകെയുള്ള കോവിഡ് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം 24 ആയി. ഇതുവരെ മുസഫ നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി 335, 000 വിദേശ തൊഴിലാളികളിൽ ആണ് സൗജന്യമായി കോവിഡ് പരിശോധന നടത്തിയത്.

error: Content is protected !!