അബൂദാബി ആരോഗ്യം റീറ്റെയ്ൽ

കോവിഡ് 19 : പ്രതിസന്ധി നേരിടുന്ന പ്രാദേശിക കമ്പനികൾക്കായി പുതിയ സംരംഭങ്ങൾ ആരംഭിച്ച് അബുദാബി

കോവിഡ്  വൈറസ് വ്യാപനം മൂലം പ്രതിസന്ധി  നേരിടുന്ന അബുദാബിയിലെ ഇറക്കുമതി, കയറ്റുമതി കമ്പനികളെ സഹായിക്കുന്നതിനായി  സാമ്പത്തിക വികസന വകുപ്പ്  പുതിയ സംരംഭങ്ങൾ  ആരംഭിക്കുന്നു. അത്തരം കമ്പനികൾക്ക്  അവരുടെ പ്രവർത്തനങ്ങളെ ബാധിച്ച ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവൃത്തിക്കുന്നതിനും അവസരം നൽകുമെന്ന് എക്കണോമിക് ഡെവലപ്മെന്റ് അതോറിറ്റി അണ്ടർ സെക്രട്ടറി റാഷിദ് അബ്‌ദുൾ കരീം അൽ ബാലുഷി അറിയിച്ചു.

പ്രാദേശിക കയറ്റുമതി പ്രവർത്തനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കയറ്റുമതിച്ചെലവിന് കാരണമാകുന്ന ലോജിസ്റ്റിക്കൽ പരിമിതികൾ പരിഹരിക്കുന്നതിനും പുതിയ സംരംഭം സഹായകരമാകുമെന്നും, ആഭ്യന്തര കയറ്റുമതി അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ വിദേശ നിക്ഷേപകരെ അബുദാബിയിലേക്ക് ആകർഷിക്കുകയും ചെയ്യുമെന്നും അണ്ടർ സെക്രട്ടറി വ്യക്തമാക്കി.

ദേശീയ കയറ്റുമതി, ഇറക്കുമതി കമ്പനികൾക്കും ഫാക്ടറികൾക്കും പിന്തുണ നൽകിക്കൊണ്ട് പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്ന ഉൽ‌പന്നങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും എമിറേറ്റിന്റെ മൊത്ത ആഭ്യന്തര ഉൽ‌പാദനത്തിൽ (ജിഡിപി) അവരുടെ സംഭാവന വർദ്ധിപ്പിക്കുന്നതിനും അബുദാബി സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അൽ ബലൂഷി പറഞ്ഞു.

error: Content is protected !!