അബൂദാബി ആരോഗ്യം ടെക്നോളജി

കോവിഡ് വ്യാപനം തടയാനും പ്രവചിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സെഹ

കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധികളെ മറികടക്കുന്നതിന്റെ ഭാഗമായി, വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിനും,വളരെ വേഗത്തിൽ രോഗബാധ കണ്ടെത്തുന്നതിനും സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (Seha). ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് , ഡാറ്റ എന്നിവയുടെ സഹായത്തോടെ രോഗ ബാധ കണ്ടെത്തുന്ന സംവിധാനമാണിത്. കോവിഡ് ബാധിച്ചൊരു രോഗിക്ക് എത്ര നാൾ ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും ഇതു വഴി കണ്ടെത്താൻ കഴിയും.

യു. കെ ആസ്ഥാനമായുള്ള ഹെൽത്ത് അനലിറ്റിക്സ് കമ്പനിയായ ഡ്രെപ്പർ ആൻഡ് ഡാഷിന്റെ ഇംപാക്റ്റ് അസസ്മെന്റ് ടൂളാണ് (IAT) സെഹ ഉപയോഗിക്കുന്നത്.

error: Content is protected !!