ഒൻപത് ദിവസങ്ങൾ കൊണ്ട് അബുദാബിയിൽ അൽ റസീൻ ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.
അബുദാബി ദേശീയ ദുരന്തനിവാരണ സമിതി ആശുപത്രി ഉദ്ഘാടനം ചെയ്തു.ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ തുടക്കമിട്ട ഫീൽഡ് ഹോസ്പിറ്റൽ പദ്ധതിയുടെ ഭാഗമായാണിത്.യുഎഇ യുടെ ആരോഗ്യമേഖലകളുടെ കഴിവുകൾ ഉത്തേജിപ്പിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മികച്ച ചികിത്സാസേവനം ഉറപ്പാക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.
‘സ്റ്റേറ്റ് ഓഫ് ദ ആർട്ട്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 46,500 ചതുരശ്ര അടിയുള്ള ആശുപത്രിയുടെ നിർമാണം.200 കിടക്കകളും 50 ഐ.സി.യു യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.20 വിദഗ്ധ ഡോക്ടർമാരെയും 50 നേഴ്സ്മാരെയും മറ്റ് ഉദ്യോഗസ്ഥരേയും ആശുപത്രിയിലേക്ക് നിയമിച്ചു.ഇതേ സൗകര്യങ്ങളുള്ള മറ്റ് നാല് ആശുപതികളുടെ നിർമാണം പുരോഗമിക്കുകയാണ്.