അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിലെ വാണിജ്യസ്ഥാപനങ്ങളിൽ പ്രായമായവർക്കും കുട്ടികൾക്കും സന്ദർശനം നിരോധിച്ചു

അറുപത് വയസ്സിന് മുകളിലുള്ളവരും പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളും രാജ്യത്തെ കടകളിലും ഷോപ്പിംഗ് മാളുകളും സന്ദർശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തി .ആരോഗ്യമന്ത്രാലയവും ദുരന്തനിവാരണ അതോറിറ്റിയും ചേർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ,സൂപ്പർ മാർക്കറ്റുകൾ,സഹകരണ സ്ഥാപനങ്ങൾ,റീടെയ്ൽ കടകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിലേക്കുള്ള ഇവരുടെ സന്ദർശനം പൂർണമായും നിരോധിച്ചതായാണ് ഉത്തരവ്.കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തീരുമാനം.

യുഎഇയിലെ ഷോപ്പിംഗ് മാളുകളും വാണിജ്യസ്ഥാപനങ്ങളും നിയന്ത്രങ്ങൾക്ക് അനുസൃതമായി തുറന്ന്പ്രവർത്തിക്കാമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും.

error: Content is protected !!