അജ്‌മാൻ ആരോഗ്യം

അജ്മാനിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കും; ആദ്യ ഘട്ടത്തിൽ 30% ജീവനക്കാർ മാത്രം

അജ്മാനിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കും. 30% ജീവനക്കാരുമായാകും ഓഫീസുകൾ പ്രവർത്തനം ആരംഭിക്കുക. കോവിഡ് വ്യാപനം കൂടുതൽ നിയന്ത്രണ വിധേയമാകുന്ന മുറയ്ക്ക് കൂടുതൽ ജീവനക്കാരെ അനുവദിക്കുമെന്നും മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.

ഗർഭിണികളായ യുവതികൾ, മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവർ, പ്രത്യേക പരിഗണനകൾ അർഹിക്കുന്നവർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 9- ആം ഗ്രേഡിലോ അതിൽ താഴയോ പഠിക്കുന്ന കുട്ടികളുള്ളവർ, രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവർക്കൊപ്പം താമസിക്കുകയോ, സമ്പർക്കത്തിൽ വരികയോ ചെയ്തവർ തുടങ്ങിയവരെ ജോലിക്ക് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഓഫീസുകളിലെത്തുന്ന മുഴുവൻ ആളുകളും ഫെയ്‌സ് മാസ്‌ക്കുകൾ ധരിക്കുകയും, കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം.

ജീവനക്കാർക്കായി പ്രത്യേക എൻട്രികളും, എക്സിറ്റ് പോയിന്റുകളും ഉണ്ടാകും. ഇവർക്കായി എല്ലാ ദിവസവും തെർമൽ സ്കാനിംഗ് നടത്തും.

ജീവനക്കാരുടെ ഹാജറുകൾ  രേഖപ്പെടുത്തുന്നതിനായി ഫിംഗർ പ്രിന്റ് സെൻസറുകൾ ഉപയോഗിക്കില്ല

error: Content is protected !!