അജ്‌മാൻ

അജ്‌മാൻ ഇൻകാസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കെ.പി.സി.സി യുടെ യു.എ.ഇ യിലെ പോഷക സംഘടനയായ അജ്‌മാൻ ഇൻകാസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
യു.എ.ഇ സെൻട്രൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം നിർജീവമായി കിടക്കുന്ന അജ്‌മാൻ ഇൻകാസിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കുന്നതിൻ്റെ ഭാഗമായി കെ.പി.സി.സി അനുവാദത്തോടെ താൽക്കാലിക കമ്മിറ്റിക്ക് ഇൻക്കാസ് യു.എ.ഇ കമ്മിറ്റി രൂപം നൽകി. പുതിയ ഭാരവാഹികളായി പ്രസിഡന്റായി ശ്രീ. നസീർ മുറ്റിച്ചൂർ, വർക്കിംഗ് പ്രസിഡന്റായി ശ്രീ. റഫീഖ് മനാൻ കണ്ടത്ത്, ജെനറൽ സെക്രട്ടറിയായി ശ്രീ. ഗീവർഗീസ് പണിക്കർ, ട്രഷററായി ശ്രീ. സി.കെ ഹരി കണ്ണൂർ എന്നിവരെ ചുമതലപ്പെടുത്തിയതായി യു.എ.ഇ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ശ്രീ. രവീന്ദ്രനും, ജെനറൽ സെക്രട്ടറി ശ്രീ. പുന്നക്കൽ മുഹമ്മദലിയും അറിയിച്ചു.

error: Content is protected !!