അബൂദാബി ആരോഗ്യം ദുബായ്

യുഎഇയിൽ സേഹയുടെ കീഴിലുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ ഈദ് അവധി ദിവസങ്ങളിൽ താൽക്കാലികമായി അടയ്ക്കും

അബുദാബി ഹെൽത്ത് സർവീസ് കമ്പനിയ്ക്ക് (seha) കീഴിലുള്ള യുഎഇയിലെ എല്ലാ കോവിഡ്-19 പരിശോധനാ കേന്ദ്രങ്ങളും ഈദ് അവധി ദിനങ്ങളിൽ താൽക്കാലികമായി അടച്ചിടുമെന്ന് കമ്പനി അറിയിച്ചു.
ഒൻപത് പുതിയ പരിശോധന കേന്ദ്രങ്ങളോടെ ബുധനാഴ്ച പ്രവർത്തനം പുനരാരംഭിക്കും.

ഈദിന് ശേഷം അബുദാബിയിലെയും അൽ ഐനിലെയും പരിശോധനാ കേന്ദ്രങ്ങൾ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മണിമുതൽ രാത്രി 7 മണിവരെ ആയിരിക്കും പ്രവർത്തിക്കുക.
അൽ ദഫ്‌റയിലെ കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മണിമുതൽ രാത്രി 7 മണിവരെ പ്രവർത്തിക്കും.
മറ്റ് എമിറേറ്റുകളിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മണിമുതൽ വൈകുന്നേരം 6 വരെയാണ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം.

error: Content is protected !!