അബൂദാബി കേരളം റമദാൻ സ്പെഷ്യൽ

അബുദാബിയിൽ കോവിഡ് മൂലം ബുദ്ധിമുട്ടിലായ യുവാക്കൾക്ക് ഇഫ്താർ വിഭവങ്ങൾ എത്തിച്ച് മാതൃകയായി തൃശൂർ അടാട്ട് സ്വദേശികളായ അഞ്ജലി വിപിൻ ദമ്പതികൾ

കോവിഡിൽ ബുദ്ധിമുട്ടിലായ യുവാക്കൾക്ക് ഇഫ്താറിനുള്ള വിഭവങ്ങൾ തയാറാക്കി എത്തിച്ച് മതസൗഹാർദത്തിന്റെ മാനവികത ഉയർത്തിപ്പിടിക്കുകയാണ് തൃശൂർ അടാട്ട് സ്വദേശിയായ അഞ്ജലി കല്ലേങ്ങാട്ടും കുടുംബവും. രണ്ട് തരം ബജി, ചപ്പാത്തി, കറി, റൈത്ത, പായസം തുടങ്ങി പച്ചക്കറി വിഭവങ്ങളാണ് തയാറാക്കി നൽകുന്നത്.

അഞ്ജലിയും അമ്മ ജലജയുമാണ് പാചകത്തിന് നേതൃത്വം നൽകുന്നത്. ഭർത്താവും അബുദാബിയിൽ ഐടി കമ്പനിയിലെ ഡേറ്റാ എൻജിനീയറുമായ വിപിൻ പണിക്കർ, മകൾ സാൻസ്കൃതി വിപിൻ എന്നിവരും ചേർന്ന് വൈകിട്ട് അഞ്ചരയോടെ ഇഫ്താർ വിഭവങ്ങൾ തയാറാക്കി എത്തിച്ചുകൊടുക്കുന്നു.

വിശപ്പ് എല്ലാവർക്കും ഒരുപോലെയാണ്. അതിൽ ജാതിയും മതവും വർണവും വർഗവുമില്ല. നുഷ്യന് വിശപ്പിന്റെ വിലയറിയിക്കുന്ന ഈ പരിശുദ്ധ റമസാനിൽ തന്നെ ഈ സദുദ്യമത്തിൽ പങ്കാളിയാകാൻ സാധിച്ചതിലുള്ള ആവേശത്തിലാണ് തങ്ങളെന്ന് അഞ്ജലി പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ അബുദാബി മദീനാ സായിദ് ഷോപ്പിങ് മാൾ അടച്ചപ്പോൾ ജോലി ഇല്ലാതെ കഴിഞ്ഞ രണ്ടു മാസത്തോളമായി താമസ സ്ഥലത്തു കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്ന ഇശൽ ബാൻഡ് പദ്ധതിക്കും ഗായികയായ അഞ്ജലി സഹായം നൽകിവരുന്നു. ഇതിനു പുറമെയാണ് സ്വന്തം വീട്ടിൽ തയാറാക്കിയ വിഭവങ്ങളുമായി മലയാളി സഹോദരങ്ങളെ ഇഫ്താർ വിരുന്നൂട്ടുന്നത്. അവരുടെ പ്രാർഥനകളാണ് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജമെന്നും പറഞ്ഞു.

IshalBand Abu Dhabi Iba ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಮೇ 5, 2020

കടപ്പാട് ; ഇശൽബാൻഡ്‌ & മനോരമ
error: Content is protected !!