അബൂദാബി ആരോഗ്യം ദുബായ്

കോവിഡ് ; ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകളില്ലാത്ത  ഇ-സിഗരത്തിന്റെ നിരോധനം 2021ലേക്ക് നീട്ടി 

ടാക്സ് സ്റ്റാമ്പുകൾ പതിക്കാത്ത  ഇ-സിഗരറ്റ് , വാട്ടർ പൈപ്പ് പുകയിലകൾ തുടങ്ങിയവയുടെ വിതരണം, കൈമാറ്റം, സംഭരണം, കൈവശം വയ്ക്കൽ എന്നിവയ്ക്കുള്ള നിരോധനം 2021 ജനുവരി 1 വരെ നീട്ടി വെയ്ക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. വാണിജ്യപരമായ തട്ടിപ്പുകളിൽ നിന്നും ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാനും നികുതി വെട്ടിപ്പുകൾ തടയുന്നതിനുമാണ് നിയന്ത്രണ സംവിധാനങ്ങൾ നീട്ടുന്നതെന്ന് പ്രസ്ഥാവനയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ബന്ധപ്പെട്ട നിർമ്മാതാക്കൾക്കും, വിതരണക്കാർക്കും, ചെറുകിട വ്യാപാരികൾക്കും നൽകിയിട്ടുണ്ട്.

error: Content is protected !!