അന്തർദേശീയം ആരോഗ്യം

ക്യാൻസർ ബാധിതരിൽ കോവിഡ് മരണ സാധ്യത ഇരട്ടിയെന്ന് കണ്ടെത്തൽ 

ക്യാൻസർ രോഗ ബാധിതരിൽ കോവിഡിനെത്തുടർന്ന് മരണപ്പെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയെന്ന് കണ്ടെത്തൽ. അമേരിക്ക, കാനഡ, സ്പെയിൻ, എന്നിവിടങ്ങളിലായി 800 ലധികം കോവിഡ് രോഗികളിൽ നടത്തിയ പരിശോധനയിലൂടെയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കോവിഡ് വൈറസിന് ഇതുവരെ കൃത്യമായ പ്രതിരോധ വാക്സിൻ കണ്ടെത്താത്ത സാഹചര്യത്തിൽ, മനുഷ്യ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനമാണ് രോഗ നിയന്ത്രണത്തിൽ നിർണ്ണായകമാകുന്നത്.

എന്നാൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഇത്തരമൊരു പ്രതിരോധ സംവിധാനം മറ്റുള്ളവരെ അപേക്ഷിച്ച് കുറയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കോവിഡ് ബാധിതരായി 30 ദിവസത്തിൽ അധികം ചികിത്സയിലിരിക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തവരിലാണ് പഠനം നടത്തിയത്. അമേരിക്കയിലെ ദാന ഫാർബർ ക്യാൻസർ ഇൻസ്റ്റിറ്റിയൂട്ട് ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഇതിനോടൊപ്പം തന്നെ രോഗികളുടെ പ്രായം, സെക്സ് തുടങ്ങിയവയും മരണപ്പെടാനുള്ള സാധ്യതയെ ബാധിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!