അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം

ചാർട്ടേർഡ് ഫ്ലൈറ്റിന്റെ പേരിൽ ഒരു സ്ഥാപനവും ടിക്കറ്റിന്റെ കാശ് പിരിക്കരുതെന്ന് ഇന്ത്യൻ കോൺസുലേറ്റിന്റെ മുൻകരുതൽ അറിയിപ്പ് .

ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ കന്പനികൾക്കും സാമൂഹിക സംഘടനകൾക്കും ട്രാവൽ ഏജൻസികൾക്കും കേന്ദ്രം അനുമതി നൽകുന്ന വിധത്തിൽ കാര്യങ്ങൾ എത്തിനിൽക്കുന്ന ഈ സമയത്ത് പൊതുജനങ്ങളായ യുഎ ഇ യിലെ ഇന്ത്യൻ പ്രവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇന്നലെ ( മെയ് 28 ) ഒരു കുറിപ്പ് പുറത്തിറക്കി .
 
ഘട്ടം ഘട്ടമായി പരിമിത എണ്ണം ചാർട്ടേർഡ് ഫ്ലൈറ്റുകൾ ആയിരിക്കും ഔപചാരിക അനുമതിയോടെ പ്രവർത്തിക്കുക . കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെയും അതാത് സംസ്ഥാന സർക്കാരുകളുടെയും അനുമതി കിട്ടിയിരിക്കണം. ടിക്കറ്റ് ചാർജും 7 ദിവസത്തെ കൊറന്റൈൻ ചിലവും അതാത് കന്പനികൾ / യാത്രക്കാർ വഹിക്കണം ( സർക്കാരിന്റെ ബാധ്യതയല്ല ) .
 
കോൺസുലേറ്റിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ കൊണ്ടുപോകുകയുള്ളൂ . നിശ്ചിത ഫോർമാറ്റിൽ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കി കോൺസുലേറ്റിൽ നൽകണം . കുറഞ്ഞത് 7 ദിവസമെങ്കിലും അന്തിമ അനുമതി കോൺസുലേറ്റിൽ നിന്ന് കിട്ടാൻ കാത്തിരിക്കണം . ഒരു സ്ഥാപനവും ടിക്കറ്റ് കാശോ മറ്റു ചെലവുകളുടെ കാശോ ഇപ്പോൾ ആരിൽ നിന്നും പിരിക്കാൻ പാടില്ല.
അന്തിമ അനുമതി പട്ടിക കോൺസുലേറ്റ് പ്രസിദ്ധീകരിക്കുന്നതുവരെ ആരും കാശു കൊടുക്കാനും പാടില്ല . കോൺസുലേറ്റിന്റെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അംഗീകൃത ചാർട്ടേർഡ് ഫ്ലൈറ്റ് ഓപ്പറേറ്റർമാരുടെ പേരുവിവരങ്ങൾ കോൺസുലേറ്റ് പോസ്റ്റ് ചെയ്യും . കുറഞ്ഞത് 7 ദിവസം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വേണ്ടിവരുമെന്ന് ഓർക്കണമെന്നും മുൻകരുതൽ കുറിപ്പിൽ പറയുന്നു .
error: Content is protected !!