ഇന്ത്യ കേരളം ചരമം റാസൽഖൈമ

ചാവക്കാട് സ്വദേശി യുഎഇയില്‍ മരിച്ചു.

ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) ആണ് റാസല്‍ഖൈമയില്‍ രോഗം ബാധിച്ച് മരിച്ചത്.
എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍ – നബീസ ദമ്പതികളുടെ മകനാണ്.
22 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് ഹനീഫ് റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു.
റാക്സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച്ച രാത്രി ആയിരുന്നു അന്ത്യം. റഫീഖയാണ് മുഹമ്മദ് ഹനീഫിന്റെ ഭാര്യ. മക്കള്‍: ഹാഷില്‍, അസ്ബിന. ഹനീഫിന്റെ കുടുംബവും ഇപ്പോള്‍ റാസല്‍ഖൈമയിലുണ്ട്. വര്‍ഷങ്ങളായി കോയമ്പത്തൂരാണ് ഇവരുടെ സ്ഥിരതാമസം.

error: Content is protected !!