അന്തർദേശീയം അബൂദാബി ആരോഗ്യം ഇന്ത്യ കേരളം ദുബായ്

#BREAKINGNEWS വീണ്ടും ചാർട്ടേർഡ് ഫ്ലൈറ്റുകൾക്ക് നാമ്പ് മുളച്ചു , ജൂൺ ആദ്യവാരം തന്നെ പറന്നേക്കും.

ഇന്നലെ വൈകി (മേയ്‌ 26) മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ ഡൽഹിയിൽ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം യുഎ ഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ സാധ്യത കൈവന്നു.
ട്രാവൽ ഏജൻസികൾ , പ്രസ്ഥാനങ്ങൾ , കമ്പനികൾ എന്നിങ്ങനെയുള്ളവർക്ക് അതാതു സ്ഥലങ്ങളിലെ എംബസി / കോൺസുലേറ്റുകളിൽ ഇതിനായി അപേക്ഷ സമർപ്പിക്കാം . കോൺസുലേറ്റ് / എംബസി സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യാത്രക്കാരിൽ നിന്നാണ് ആളുകളെ തെരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്യാത്ത വ്യക്തിക്ക് പെട്ടെന്ന് പോകാൻ കഴിയില്ല. വ്യക്തമായ കാര്യങ്ങൾ ബോധിപ്പിക്കണം.
ടിക്കറ്റ് നിരക്കും , കൊറന്റൈൻ ചിലവും യാത്രക്കാർ തന്നെ വഹിക്കണം. നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ കൊറന്റൈൻ 7 ദിവസമാക്കി കുറച്ചിട്ടുണ്ട്. ജൂൺ ഒന്നാം തീയതി പുറപ്പെടണമെങ്കിൽ മെയ് 27 ന് തന്നെ കമ്പനികൾ ലിസ്റ്റ് അടക്കമുള്ളകാര്യങ്ങൾ കോൺസുലേറ്റിൽ കൊടുത്ത് അപ്പ്രൂവൽ വാങ്ങണം. 4 ദിവസം മുൻപ് രേഖകൾ സമർപ്പിക്കണം എന്നാണ് വ്യവസ്ഥ.

കഴിഞ്ഞ ദിവസങ്ങളിൽ വന്ന റിപ്പോർട്ട് അനുസരിച്ച് കമ്പനികൾക്ക് അവരവരുടെ ജീവനക്കാരെ നാട്ടിൽ എത്തിക്കാൻ മാത്രമേ ചാർട്ടേർഡ് ഫ്ലൈറ്റ് ഉപയോഗിക്കാൻ കഴിയൂ എന്നായിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ ഇക്കാര്യം നീക്കം ചെയ്തിട്ടുണ്ട്. അതനുസരിച്ചു യഥേഷ്ടം ഫ്ലൈറ്റുകൾ ഏർപ്പാടാക്കാൻ കഴിഞ്ഞേക്കും. സാമൂഹിക സന്നദ്ധ പ്രസ്ഥാനങ്ങൾ , ട്രാവൽ ഏജൻസികൾ , വിമാന കമ്പനികൾ എന്നിവ സജീവമായി രംഗത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ യാത്രക്കാരെ മുൻഗണന പ്രകാരം തരം തിരിക്കാനുള്ള അവകാശം രെജിസ്ട്രേഷൻ അനുസരിച്ച് എംബസി / കോൺസുലേറ്റ് വൃത്തങ്ങൾക്ക് മാത്രമായിരിക്കും. എങ്കിലും കൂടുതൽ ഫ്ലൈറ്റുകൾ ഉണ്ടായാൽ അത്യാവശ്യക്കാർക്ക് പോകാൻ പറ്റുമെന്ന രീതി ഇതുവഴി ഉണ്ടാക്കുകയാണ്. ഗർഭിണികൾ , രോഗികൾ , തൊഴിൽ നഷ്ടപ്പെട്ടവർ , വിസിറ്റ് വിസ എക്സ്പയറി ആയവർ തുടങ്ങിയവർക്ക് മുൻഗണനാ പട്ടികയിൽ സ്ഥാനം പിടിക്കാൻ കഴിയും.

error: Content is protected !!