അന്തർദേശീയം ആരോഗ്യം ടെക്നോളജി

കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയം ; അന്തിമ പരീക്ഷണം ഉടന്‍ നടത്തുമെന്നും ചൈന

കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമാണെന്ന് അവകാശപ്പെട്ട് ചൈന. പരീക്ഷണത്തിലൂടെ മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നും വാക്‌സിന്റെ അന്തിമ പരീക്ഷണം ഉടന്‍ നടത്തുമെന്നും ചൈന വ്യക്തമാക്കി.

ചൈനയിലെ വിവിധ ലാബുകളിലായി നിരവധി ഗവേഷകര്‍ ഒന്നിച്ച് നടത്തിയ ഗവേഷണമാണ് ഫലം കണ്ടത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള 108 പേരിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷിച്ചത്. വാക്‌സിന്‍ നല്‍കിയ എല്ലാവരിലും രോഗപ്രതിരോധ ശേഷി വര്‍ധിച്ചിട്ടുണ്ടെന്നും ചൈന പറയുന്നു.

error: Content is protected !!