അബൂദാബി കാലാവസ്ഥ ദുബായ്

യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെട്രോളജി

അടുത്ത 5 ദിവസം യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെട്രോളജി അറിയിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. എന്നാൽ അന്തരീക്ഷത്തിൽ ഹ്യൂമിഡിറ്റി വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ശനിയാഴ്ച്ച 45 km വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. നാളെ മുതൽ രണ്ട് ദിവസത്തേക്ക് ചില മേഖലകളിൽ ചൂട് ഉയരുമെങ്കിലും ഞായറാഴ്ച്ചയോടെ അന്തരീക്ഷ താപനില കുറയും. ഒമാൻ കടലിൽ രൂപം കൊണ്ട ന്യുനമർദ്ദത്തെ തുടർന്ന് വിവിധ ഗൾഫ് നാടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അതി ശക്തമായ മഴയാണ് ഉണ്ടായത്. ഷാർജയിൽ പലയിടങ്ങളിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടുകൾ രൂപപ്പെടുകയും വാഹന ഗതാഗത സംവിധാനങ്ങൾ  തടസ്സപ്പെടുകയും ചെയ്തിരുന്നു.

error: Content is protected !!