ആരോഗ്യം വിനോദം

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ദുബായിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങളോടെ സിനിമ പ്രദർശനം പുനരാരംഭിക്കാൻ അനുമതി

കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്ന് ദുബായിൽ അടച്ചിട്ടിരിക്കുന്ന സിനിമ തീയേറ്ററുകൾ രണ്ട് മാസത്തിന് ശേഷം നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും.
കർശനമായ നിയന്ത്രണങ്ങളോടെയാകും പ്രദർശനങ്ങൾ നടത്തുക. ആളുകൾ തമ്മിൽ ഏറ്റവും കുറഞ്ഞത് 2 മീറ്ററിന്റെ എങ്കിലും സാമൂഹിക അകലം ഉറപ്പു വരുത്തണമെന്ന് കർശനമായ നിർദ്ദേശമുണ്ട്.

 മറ്റ് നിബന്ധനകൾ 
1) തിയേറ്ററിനുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് മുഴുവൻ ആളുകളുടെയും ശരീര താപനില പരിശോധിക്കണം
2) മാസ്‌ക്കുകൾ നിർബന്ധമാണ്
3) സാനിട്ടൈസറുകൾ   തിയേറ്ററുകൾക്കുള്ളിൽ വിതരണം ചെയ്യണം
4)  പൂർണ്ണമായും ഓൺലൈൻ സംവിധാനം വഴിയാകും ടിക്കറ്റുകളുടെ ബുക്കിങ്ങും, വിതരണവും നടക്കുക
5)മുഴുവൻ ആളുകളും പ്രായം തെളിയിക്കുന്നതിനായി എമിറേറ്റ്സ് ID കാർഡ് കയ്യിൽ കരുതണം.12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെയും, 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും തിയേറ്ററുകൾക്കുള്ളിൽ പ്രവേശിപ്പിക്കുവാൻ പാടില്ല,കുടുംബങ്ങൾക്ക് ഒരുമിച്ച് ഇരിക്കാൻ അനുവാദമുണ്ട് (പരമാവധി 4 ആളുകൾ)

6) തിയേറ്ററുകളുടെ ആകെ സിറ്റിംഗ് കപ്പാസിറ്റിയിൽ 30% ൽ കൂടുതൽ ആളുകളെ കയറ്റുവാൻ പാടില്ല.

error: Content is protected !!