ആരോഗ്യം റാസൽഖൈമ

റാസ് അൽ ഖൈമയിൽ ഡ്രൈവിംഗ് ടെസ്റ്റിന് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമെന്ന് പോലീസ്

ട്രാഫിക്, ലൈസൻസിംഗ് സെന്ററും ഇന്റേണൽ, റോഡ് ഡ്രൈവിംഗ് ടെസ്റ്റ് ഓഫീസും ഇപ്പോൾ പ്രവർത്തനം ആരംഭിച്ചുവെന്ന് റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു.
നിലവിൽ പരിമിത രീതിയിലാണ്  ഓഫീസുകൾ പ്രവർത്തിക്കുന്നതെന്നും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുമ്പോൾ അപേക്ഷകർ പാലിക്കേണ്ട വ്യവസ്ഥകൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കുകയും ചെയ്തു.

അപേക്ഷകർ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് കാണിക്കണമെന്നും ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിൽ ആയിരിക്കുമ്പോൾ, അപേക്ഷകർ മാസ്കും കയ്യുറകളും ധരിക്കണമെന്നും വെയിറ്റിംഗ് ഹാളിൽ കർശനമായ സാമൂഹിക അകലം പാലിക്കണമെന്നും ഫീസ് അടയ്ക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയാക്കണമെന്നും 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശന നിരോധനമുണ്ടെന്നും നിർദേശത്തിൽ പറയുന്നു.

error: Content is protected !!