ആരോഗ്യം കേരളം

കേരളത്തിൽ ഇന്ന് 62 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു , 10 പേർ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് പുതുതായി 62  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 33 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 23 പേരും. സമ്പര്‍ക്കത്തിലൂടെ ഒരാളും രോഗബാധിതരായി.കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.പി വീരേന്ദ്രകുമാറിന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ച് കൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ  തൊടുപുഴ സ്വദേശിയാണ് മരണപ്പെട്ടത്.  ഇന്ന് 10 പേർ രോഗമുക്തി നേടി,

ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം പിടിപെട്ടു. എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസിറ്റീവായത് പാലക്കാട് 14, കണ്ണൂര്‍ ഏഴ്, തൃശ്ശൂര്‍ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസര്‍കോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്.

പത്ത് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂര്‍ മലപ്പുറം കാസര്‍കോട് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്കുകള്‍.

നിലവിൽ  1150 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേര്‍ ചികിത്സയില്‍. നിരീക്ഷണത്തിലുള്ള 124163 പേര്‍. 1080 പേര്‍ ആശുപത്രികളില്‍ എന്നിങ്ങനെയാണ് കണക്കുകള്‍.

error: Content is protected !!