ദുബായ്

ഡന്യൂബ് ഗ്രൂപ്പ് ചെയർമാന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ് നിർമിച്ച് പണപ്പിരിവ്; ദുബായ് പൊലീസിൽ പരാതി.

തന്റെ പേരിൽ ആരംഭിച്ച വ്യാജ ഓൺലൈൻ അക്കൗണ്ടിലൂടെ സംഭാവനകൾ ആവശ്യപ്പെടുന്നതായി ദുബായിയിലെ പ്രശസ്ത വ്യവസായിയും ഡാനൂബ് ഗ്രൂപ്പിൻ്റെ ചെയർമാനുമായ റിസ്വാൻ സാജൻ ദുബായ് പോലീസ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിന് പരാതി നൽകി.
റമദാൻ മാസത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഡാനൂബ് ഗ്രൂപ്പ് യു.എ.ഇ യിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്കായി 15,000 ൽ അധികം റേഷൻ പാക്കറ്റുകൾ വിതരണം ചെയ്തിരിന്നു. ഇത് സംബന്ധിച്ച വാർത്തകൾ സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ആരംഭിക്കുകയും, സുഹൃത്തുക്കൾക്കടക്കം മെസ്സേജുകൾ അയച്ച് സംഭാവനകൾ ആവശ്യപ്പെടുകയും ചെയ്തത്.

ഡാനൂബ് ഗ്രൂപ്പിൻ്റെയും, റിസ്വാൻ്റെയും പേരിലുള്ള വ്യാജ ഓൺലൈൻ അക്കൗണ്ടിലൂടെ വലിയ തട്ടിപ്പുകളാണ് നടത്താൻ ഉദ്ദേശിച്ചതെന്ന് ദുബായ് പോലീസ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.

error: Content is protected !!