അബൂദാബി ആരോഗ്യം വിദ്യാഭ്യാസം

അടുത്ത അധ്യയനവർഷം വരെ യുഎഇയിൽ ഇ-ലേണിംഗ് സംവിധാനം തുടരും.

യുഎഇ:നിലവിലെ അധ്യയനവർഷം അവസാനിക്കുന്നതുവരെ യുഎഇയിൽ ഇ-ലേണിങ് സംവിധാനം പ്രയോജനപ്പെടുത്തുമെന്നും വിദൂരവിദ്യാഭ്യാസ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

2020-21 അധ്യയന വർഷത്തേക്കുള്ള എല്ലാ തീരുമാനങ്ങളും അവലോകനം ചെയ്യുന്നുണ്ടെന്നും അന്തിമതീരുമാനം പൊതുജനങ്ങളുടെ ആരോഗ്യ സാഹചര്യങ്ങളുടെയും മുൻകരുതൽ മാർഗങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.കോവിഡ്-19 സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിലാണ് അറിയിപ്പ്.

error: Content is protected !!