അജ്‌മാൻ ആരോഗ്യം

അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് 2 മില്യൺ ദിർഹം ധനസഹായം

മത്സ്യബന്ധനമേഖലയിലെ തൊഴിലാളികൾക്കായി 2മില്യൺ ദിർഹം ധനസഹായം അനുവദിച്ചു.അജ്‌മാൻ കിരീടാവകാശിയായ ഹിസ് ഹൈനസ് ഷെയ്ഖ് അമർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണിത്.ഇതുവഴി എമിറേറ്റിലെ ലൈസൻസുള്ള എല്ലാ മത്സ്യത്തൊഴിലാളികൾക്കും ധനസഹായം ലഭ്യമാകും.

ഈദുൽ ഫിത്തറിന് മുൻപുതന്നെ ധനസഹായം വിതരണം ചെയ്യും.കോവിഡ്-19 പ്രതിസന്ധിയിലായ തൊഴിലാളികളെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കാനാണ് പദ്ധതി.അജ്‌മാൻ ഫിഷെർമാൻ അസോസിയേഷന്റെ ഡയറക്ടർ ബോർഡ്‌ ചെയർമാൻ അഹമ്മദ്‌ ഇബ്രാഹിം അൽ ഖംലാസ്സി ഈ നടപടിയെ പ്രശംസിച്ചു.

error: Content is protected !!