അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം സോഷ്യൽ മീഡിയ വൈറൽ

കരുതലിന്റെ വഴിയിൽ കരുത്തായ് വീണ്ടും ഡ്രാമാനന്ദം

പ്രവാസ ജീവിതവും അവസ്ഥകളും പഴയതു പോലെ ശുഭകകരമല്ല എങ്കിലും ഞങ്ങളാലാവുന്നത് ഡ്രാമാനന്ദത്തിലൂടെ ചെയ്യാൻ കഴിയുന്നു അത് അര്ഹമായവരുടെ കയ്യിൽ നേരിട്ട് എത്തുന്നു
അവരുടെ കണ്ഠം ഇടറുന്ന ആശംസകൾ പ്രാർത്ഥനകൾ..

ഒന്നാം ഘട്ടത്തിന് തുടക്കക്കാരൻ ആവാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യം എന്നും മനസ്സിലുണ്ടാവും
ഇപ്പോഴിതാ രണ്ടാം ഘട്ടം എല്ലാവരുടെയും കരുതലിലൂടെ കരുത്തിന്റെ വഴിയിൽ ഡ്രാമാനന്ദം 101 കലാകാരമാർക്കു സ്വാന്തനമേകിക്കൊണ്ട് പിന്നിട്ടു.

അതുകൊണ്ടു ഒന്നുമാവില്ല എന്ന തിരിച്ചറിവിൽ മൂന്നാം ഘട്ടത്തിലേക്ക് വന്നപ്പോൾ എല്ലാവരും വീണ്ടും ചർച്ച ചെയ്തു കൊണ്ട് പഴുതുകൾ അടച്ചു തയ്യാറെടുത്തിരിക്കുന്നു

ഡ്രാമാനന്ദം ഇന്ന് ഒരു കൂട്ടം നാടകക്കാരുടെ സംഘടന മാത്രമല്ല. വേദികളിൽ നിറഞ്ഞാടേണ്ടവർ ഒരു മഹാമാരിയെ ഭയന്ന് കഴിയുന്ന വറുതിയുടെ നാളുകളിൽ ഡ്രാമാനന്ദം ഒരു സാന്ത്വന പദ്ധതിയുമായി മുന്നോട്ടു വന്ന് കേരളത്തിലെ മുഴുവൻ നാടക കലാകാരമാരോടുമുള്ള നിരുപാധികമായ പിന്തുണ നൽകുമ്പോൾ ഞങ്ങൾക്കുറപ്പുണ്ട്. നാടകലോകം ഡ്രാമാനന്ദത്തെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നുണ്ടെന്ന്
അവകാശ വാദങ്ങളൊന്നുമില്ല സഹജീവികളോട് കുറച്ചു സ്നേഹം പങ്കിടുന്നു. അത്ര മാത്രം കൂടെയുണ്ടാവും എന്ന പ്രതീക്ഷയോടെ നമുക്കുള്ളതൊന്നും നമ്മുടേതല്ല “ധനികരവരാണ് വറുതിയിൽ പോലും ചിരിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ”

ഡ്രാമാനന്ദത്തിന്റെ ബഹുമാനപ്പെട്ട രക്ഷാധികാരി ശ്രീ . വക്കം ഷക്കീർ സാർ , പ്രസിഡന്റ് ശ്രീ . വക്കം ജയലാൽ എന്നിവർ നാളെ തിങ്കൾ രാവിലെ 11 മണിയോട് കൂടി ഈ പദ്ധതിയുടെ നാൾ വഴികളെകുറിച്ച് എല്ലാവരോടും സംവദിക്കുമെന്ന് ഡ്രാമാനന്ദം എക്സിക്യൂട്ടീവ് അംഗം ഗോപൻ മാവേലിക്കര (ജി. കെ) ദുബായിൽ അറിയിച്ചു.

 

error: Content is protected !!