ആരോഗ്യം ദുബായ് ബിസിനസ്സ്

ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ ജൂൺ 14 മുതൽ പൂർണ്ണമായും 100% ജീവനക്കാരേയും ഉൾപ്പെടുത്തി പ്രവർത്തന സജ്ജമാകും

ദുബായിയിലെ സർക്കാർ സ്ഥാപനങ്ങൾ ജൂൺ 14 മുതൽ പൂർണ്ണമായും പ്രവർത്തന സജ്ജമാകുമെന്ന് ദുബായ് രാജകുമാരനും, എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹമദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു. വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചു പൂട്ടിയ വ്യാവസായിക – വാണിജ്യ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ ഉപാധികളോടെ തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ മെയ് 31 മുതൽ 50% ജീവനക്കാരുമായി പ്രവർത്തനം ആരംഭിക്കും. ജൂൺ 14 ആകുന്നതോടെ ഓഫീസുകളിൽ 100% ജീവനക്കാരേയും ഉൾപ്പെടുത്തും. കോവിഡ് വ്യാപനം ഗുരുതരമായി തുടർന്ന ഘട്ടത്തിലും പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൊണ്ട് ദുബായിയിലെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചുവെന്നത് അഭിമാനകരമാണെന്നും ശൈഖ് ഹമദാൻ അറിയിച്ചു.

error: Content is protected !!