ആരോഗ്യം ദുബായ് യാത്ര

ദുബായിൽ മെയ് 27 ബുധനാഴ്ച മുതൽ കർഫ്യൂ സമയം രാത്രി 11 മുതൽ രാവിലെ 6 വരെ ; കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ച് ബിസിനസ്സ് പ്രവർത്തനങ്ങൾ തുടങ്ങാൻ അനുമതി

ദുബായ് എമിറേറ്റിലുടനീളം മെയ് 27 ബുധനാഴ്ച രാവിലെ 6 മുതൽ രാത്രി 11 വരെ ബിസിനസ്സ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാമെന്ന് ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഷെയ്ഖ് ഹംദാൻ അധ്യക്ഷനായ ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിയുടെ റിമോട്ട് മീറ്റിംഗിലൂടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് കർഫ്യൂ സമയം രാത്രി 11 മുതൽ രാവിലെ 6 വരെ ആയിരിക്കും

സുപ്രധാന മേഖലകളിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെ കോവിഡ് സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നത്, അതേസമയം മാസ്കുകൾ ധരിക്കുക, ശാരീരിക അകലം പാലിക്കുക, സാനിറ്റൈസറുകളുടെ ഉപയോഗം, സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈകഴുകുക എന്നിവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണം.

ഇതനുസരിച്ച് രാവിലെ 6 നും രാത്രി 11 നും ഇടയിലുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ല.

കൂടാതെ ഷൈഖ് മുഹമ്മദിന്റെ പ്രസ്താവനയിൽ പ്രതിരോധ നടപടികൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹം മനസ്സിലാക്കണമെന്ന് വ്യക്തമാക്കുന്നു.

മുൻകരുതൽ നടപടികളെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിൽ എല്ലാവരും ഉത്തരവാദികളാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

 

error: Content is protected !!