ദുബായ് യാത്ര

നാളെ മുതൽ ദുബായ് മെട്രോ രാവിലെ 7 മുതൽ അർദ്ധരാത്രി 12 വരെ സർവ്വീസ് നടത്തും

നാളെ (മെയ് 27 ബുധനാഴ്ച) മുതൽ ദുബായ് മെട്രോ രാവിലെ 7 മുതൽ അർദ്ധരാത്രി 12 വരെ പ്രവർത്തിക്കുമെന്ന് ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

പ്രവൃത്തിദിവസങ്ങളിൽ (ശനിയാഴ്ച മുതൽ വ്യാഴം വരെ) സമയം രാവിലെ 7 മുതൽ അർദ്ധരാത്രി 12 വരെയും വെള്ളിയാഴ്ചകളിൽ അവ രാവിലെ 10 മുതൽ അർദ്ധരാത്രി 12 വരെ ആയിരിക്കും.

ഇതുവരെ രാവിലെ 7 മുതൽ രാത്രി 9 വരെ മെട്രോ പ്രവർത്തിച്ചിരുന്നു.

ഈദ് അൽ ഫിത്തർ ഇടവേള അവസാനിച്ചതിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങാൻ ദുബായ് ഒരുങ്ങുന്നതിനിടെയാണ് പുതുക്കിയ സമയം നിലവിൽ വരുന്നത്.

error: Content is protected !!