ആരോഗ്യം ദുബായ് വിനോദം

ദുബായിയിലെ മ്യുസിയങ്ങൾ ജൂൺ 1 മുതൽ കർശന നിയന്ത്രണങ്ങളോടെ തുറക്കും

എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ  മ്യുസിയങ്ങളും കൾച്ചറൽ സെന്ററുകളും ജൂൺ 1 മുതൽ കർശന നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കുമെന്ന് ദുബായ് കൾച്ചറൽ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു. അൽ ഷിൻദാഗ ആൻഡ് എത്തിഹാദ് മ്യുസിയങ്ങൾ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെയും, കോയിൻസ് മ്യുസിയം ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 വരെയുമാകും പ്രവർത്തിക്കുക.

മ്യുസിയങ്ങളിലേക്കെത്തുന്ന മുഴുവൻ ആളുകളും മാസ്‌ക്കുകൾ ധരിക്കുകയും, ഏറ്റവും കുറഞ്ഞത് 2 മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുകയും വേണം

ഒരു സമയം മ്യുസിയങ്ങളിൽ ആകെ ഉൾക്കൊള്ളാൻ കഴിയുന്നതിൽ  50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു.

12 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാകും പ്രവേശനം ലഭിക്കുക

ഗ്രുപ്പുകളായി വരുന്നവരോ, ഒരു കുടുംബത്തിൽ നിന്നുള്ളവരോ ആണെങ്കിൽ പരമാവധി 5 പേരെ മാത്രമേ അനുവദിക്കുകയുള്ളു

ആഘോഷങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവയ്ക്ക് കർശനമായ വിലക്കുകളുണ്ട്

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ പേപ്പർ കറൻസികൾ ഒഴിവാക്കണമെന്നും, പരമാവധി ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

error: Content is protected !!