ദുബായ് റമദാൻ സ്പെഷ്യൽ

ദുബായ് പൊലീസ് ആറ് സ്ഥലങ്ങളിൽ ഈദുൽ ഫിത്തർ പീരങ്കികൾ സജ്ജമാക്കി

ഇത്തവണത്തെ ഈദുൽ ഫിത്തർ പീരങ്കികൾ സജ്ജമാക്കിയ ആറ് സ്ഥലങ്ങൾ ദുബായ് പൊലീസ് ജനറൽ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.ഇതോടെ ഈദ് ആഘോഷങ്ങൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും തയ്യാറായതായി ദുബായ് പൊലീസ് അറിയിച്ചു. സബീൽ മോസ്ക്ക്,ജുമൈറ ദ പാമിലെ അറ്റ്ലാന്റിസ്,ദ പാം,നദ് അൽ ഷെബയിലെ ഈദ് നമസ്കാര സ്ഥലങ്ങൾ,അൽ കരാമ ,അൽ ബറഹ,നദ് അൽ ഹമർ എന്നീ സ്ഥലങ്ങളിലാണ് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നത്.കോവിഡ്-19 മുൻകരുതലുകളുടെ ഭാഗമായി പീരങ്കിപ്രയോഗം നടത്തുന്ന സ്ഥലങ്ങളിൽ ആളുകൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ചുള്ള ആഘോഷങ്ങൾ ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യും.

യുഎഇയിൽ പണ്ടുകാലങ്ങളിൽ റമദാനിലെ ഇഫ്താർ, ഈദുൽ ഫിത്തർ സമയങ്ങൾ അറിയാനായി ആളുകൾ ഈദ് പീരങ്കികളെയാണ് ആശ്രയിച്ചിരുന്നത്.ഇതൊരു ആചാരമായി ഇന്നും തുടരുന്നുവെന്നും
പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ഓർഗനൈസേഷൻ മേജർ ജനറൽ അബ്ദുള്ള അലി അൽ ഗൈദി പറഞ്ഞു.

error: Content is protected !!