ദുബായ് ബിസിനസ്സ് വിനോദം റീറ്റെയ്ൽ

നാളെ ( ബുധൻ മേയ്‌ 27) മുതൽ ദുബായിൽ ഏതൊക്കെ തുറക്കാം ? വ്യവസ്ഥകൾ എന്തൊക്കെ ?

എല്ലാ റീറ്റെയ്ൽ , ഹോൾ സെയ്ൽ ഔട്ലെറ്റുകളും തുറക്കാം. കൃത്യമായ അകലം പാലിക്കാൻ ഇടപാടുകാർ നിർബന്ധിതരാണ്. രണ്ട് മീറ്റർ ആണ് അകലം.സിനിമാഹാളുകൾ , എന്റർടൈൻമെന്റ് സെന്ററുകൾ , ദുബായ് ഐസ് റിങ്ക് , ഡോള്ഫിനെറിയം എന്നിവയും തുറക്കുന്നു. സിനിമാ തീയേറ്ററിനുള്ളിൽ അകലം പാലിക്കൽ നിർബന്ധം.
ജിം , ഫിറ്റ്നസ് സെന്ററുകൾ , സാധാരണ ക്ലിനിക്കുകൾ , ഇ എൻ റ്റി ക്ലിനിക്കുകൾ , ഡെന്റിസ്ട്രി ക്ലിനിക്കുകൾ , കുട്ടികൾക്കുള്ള ക്ലിനിക്കുകൾ തുടങ്ങിയവയും തുറക്കാവുന്നതിൽ ഉൾപ്പെടുന്നു. അകലം പാലിക്കുന്നതോടൊപ്പം സ്ഥിരമായി അണു വിമുക്ത നടപടികളും കൈക്കൊള്ളണം. രണ്ടര മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന സർജറികൾ നടത്താൻ അനുവാദമുണ്ട്.

എയർ പോർട്ടുകളും ദുബായിൽ തുറക്കും. റെസിഡന്റ്സിന് വരാം. ട്രാൻസിറ്റ് യാത്രക്കാർക്കും ദുബായ് എയർ പോർട്ടുകൾ വഴി കടന്നു പോകാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ട്രെയിനിങ് ഇൻസ്റിറ്റ്യൂട്ടുകൾ എന്നിവ തുറക്കാം .
ചൈൽഡ് ലേർണിംഗ്‌സെന്ററുകളും തെറാപ്പി സെന്ററുകളും തുറക്കാവുന്നവയിൽ ഉൾപ്പെടുന്നു. ഓൺലൈൻ ലേലം നടത്താൻ പറ്റാത്ത ലേലം കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കാം.
ഗവൺമെന്റ് സെർവീസുകൾക്ക് വേണ്ടിയുള്ള ആ മെർ, തസ് ഹീൽ കേന്ദ്രങ്ങളും തുറക്കാം.
12 വയസ്സിൽ താഴെയുള്ളവരെയും 60 വയസ്സിന് മുകളിൽ ഉള്ളവരെയും സിനിമാ ഹാളിലോ കൊമേർഷ്യൽ സെന്ററുകളിലോ പ്രവേശിപ്പിക്കരുത്. ക്രോണിക് രോഗങ്ങൾ ഉള്ളവരും ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കരുത്.

ഓഫീസുകളിൽ നേരത്തെ നിഷ്കർഷിച്ചിരുന്ന 30 % സ്റ്റാഫ് മാത്രം മതി എന്ന നിബന്ധനയെക്കുറിച്ച് പുതിയ ഉത്തരവിൽ ഒന്നും വ്യക്തമാക്കിയിട്ടില്ല. റെസ്ടാറന്റുകളിലെ കപ്പാസിറ്റിയെ കുറിച്ച് നേരത്തെ പറഞ്ഞിരുന്ന നിബന്ധന പുതിയ സർക്കുലറിൽ ആവർത്തിച്ചിട്ടില്ല. അകലം പാലിക്കണമെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. പൊതുജനങ്ങൾ വരുന്ന എല്ലായിടത്തും സാനിറ്റൈസേഷൻ നടത്തണം. മാസ്ക് ധരിക്കാതെ ഒരാളെയും പുറത്തു കാണരുത്. ഇത്‌ ലംഘിച്ചാൽ നടപടി എടുക്കാൻ കാരണമാകും. പിഴയും കിട്ടും.
നടക്കുന്നവർ ആണെങ്കിലും അകലം സംബന്ധിച്ച നിയമങ്ങൾ പാലിക്കണമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതിൽ മാറ്റമില്ല.
വിദേശത്ത് നിന്ന് വരുന്നവർ കൃത്യമായും 14 ദിവസത്തെ കൊറന്റൈൻ പാലിച്ചിരിക്കണം.

(ദുബായ് വാർത്ത മേയ്‌ 26, 4.48 AM )

error: Content is protected !!