ദുബായ് യാത്ര

കോവിഡ് മുൻകരുതൽ ; എല്ലാ യാത്രക്കാർക്കും കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി എമിറേറ്റ്സ് എയർലൈൻസ്

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലേക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്രതിരോധ കിറ്റുകൾ വിതരണം ചെയ്ത് ദുബായ് എമിറേറ്റ്സ്. ഇന്ന് ഒൻപത് രാജ്യങ്ങളിലേക്കായി പുറപ്പെട്ട വിമാന സർവീസുകളിൽ യാത്ര ചെയ്ത പൗരൻമ്മാർക്ക് ഇന്ന് കിറ്റുകൾ വിതരണം ചെയ്തു.

വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും മറ്റുള്ളവരിലേക്ക്  രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എയ്‌ദൽ അൽ റൈദ അറിയിച്ചു.

മാസ്‌ക്കുകൾ, കയ്യുറകൾ, ആന്റി ബാക്റ്റീരിയൽ വൈപ്സുകൾ, സാനിട്ടൈസറുകൾ തുടങ്ങിയവയാണ് കിറ്റിൽ ഉള്ളത്.

നിലവിൽ ദുബായ് എയർ പോർട്ടിലെ ജീവനക്കാർക്ക് മാസ്കുകളും, കയ്യുറകളും നിർബന്ധമാണെങ്കിലും, വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാസ്‌ക്കുകൾ മാത്രമാണ് കർശനമാക്കിയിട്ടുള്ളത്. എന്നാൽ മുഴുവൻ യാത്രക്കാരിലും കൃത്യമായ സാമൂഹിക അകലം ഉറപ്പാക്കുകയും തെർമൽ സ്കാനിംഗ് അടക്കമുള്ള ആരോഗ്യ പരിശോധനകൾ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

error: Content is protected !!