ദുബായ് റമദാൻ സ്പെഷ്യൽ

ദുബായിലെ എല്ലാ പള്ളികളിലും ഈദ് തക്ബീർ പ്രക്ഷേപണം ചെയ്യും

ദുബായ്: ഈദ് ദിവസം രാവിലെ ദുബായിലെ വിവിധ പള്ളികളിലൂടെ ഈദ് തക്ബീർ പ്രക്ഷേപണം ചെയ്യുമെന്ന് ദുബായ് ഇസ്ലാമിക്‌ അഫയേഴ്സ് ആന്റ് ചാരിറ്റബിൾ ഡിപ്പാർട്മെന്റ്( IACAD)അറിയിച്ചു.ഈദ് ദിവസങ്ങളിലും പള്ളികളിലെ കൂട്ടമായുള്ള പ്രാർത്ഥനകൾ വിലക്കിയ സാഹചര്യത്തിലാണ് തീരുമാനം.

ഫജർ നമസ്കാരത്തിന് ശേഷമായിരിക്കും പ്രക്ഷേപണമെന്ന്
മോസ്‌ക് അഫയേഴ്സ് സെക്ടറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ മുഹമ്മദ്‌ അലി ബിൻ സെയ്ദ് അൽ ഫലസി പറഞ്ഞു.ജനങ്ങൾ വീട്ടിൽത്തന്നെ തുടരണമെന്നും അതോറിറ്റികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!