അന്തർദേശീയം എക്സ്പോ 2020 ദുബായ്

ദുബായ് എക്സ്പോ ഔദ്യോഗികമായി മാറ്റിവെച്ചു 

ഈ വർഷത്തെ ദുബായ് എക്സ്പോ മാറ്റി വെച്ചതായി ഔദ്യോഗിക തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട യു.എ.ഇ ഗവണ്മെന്റിന്റെ അഭ്യർഥന ജനറൽ അസംബ്ലി ഓഫ് ദി ബ്യുറോ ഇന്റർനാഷണൽ ടെസ് എക്‌സ്‌പോസിഷൻസ് ( BIE) അംഗീകരിക്കുകയായിരുന്നു. അടുത്ത വർഷം ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാകും എക്സ്പോ നടക്കുക. നേരത്തെ എക്സ്പോ മാറ്റി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പുറത്തു വന്നിരുന്നെങ്കിലും സമിതിയിൽ അംഗങ്ങളായിട്ടുള്ളവരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തീരുമാനത്തിന് ആവശ്യമായിരുന്നു. അതാണ് ഇപ്പോൾ ഔദ്യോഗികമായി സാധ്യമായത്. ഈ മാസം 29 വരെയാണ് വോട്ടിങ് നടക്കുക.

error: Content is protected !!