ആരോഗ്യം റമദാൻ സ്പെഷ്യൽ

കോവിഡ്  പശ്ചാത്തലത്തിൽ റാസൽഖൈമയിൽ ഏപ്രിൽ മാസം നടന്നത് 43 ഓൺ ലൈൻ വിവാഹങ്ങൾ 

കോവിഡ്  പശ്ചാത്തലത്തിൽ റാസൽഖൈമയിൽ ഏർപ്പെടുത്തിയ ഡിജിറ്റൽ മാര്യേജ് സംവിധാനം വഴി ഏപ്രിൽ മാസം നടന്നത് 43 വിവാഹങ്ങൾ.  റാസൽഖൈമ കോടതി ചെയർമാനായ ഡോ. അഹമ്മദ് അൽ ഖത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സംവിധാനം വഴി പൗരൻമാർക്ക് 15 മിനുട്ടിനുള്ളിൽ തന്നെ വിവാഹവുമായി ബന്ധപ്പെട്ട മുഴുവൻ നിയമ വശങ്ങളും  പൂർത്തികരിക്കുവാൻ കഴിയും. ആളുകൾ കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകണ്ട ആവശ്യവും ഇല്ല. എമിറേറ്റ്സിന്റെ ഏത് മേഖലയിൽ ഇരുന്നും, ഏത് സമയത്തും വിവാഹം നടത്താൻ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്. പ്രത്യേക സ്മാർട്ട് ആപ്പ്ളിക്കേഷൻ വഴി വധൂ വരൻമ്മാരുടേം, രക്ഷിതാക്കളുടെയും, സാക്ഷികളുടെയും തിരിച്ചറിയൽ രേഖകളും, ഒപ്പുകളും, മറ്റ് അത്യാവശ്യ വിവരങ്ങളും സ്വീകരിക്കും.

വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനും, സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും 279 പുതിയ ഓൺ ലൈൻ പദ്ധതികളാണ് എമിറേറ്റ്സിൽ നടപ്പിലാക്കിയത്.

error: Content is protected !!