അബൂദാബി ആരോഗ്യം ടെക്നോളജി ദുബായ്

ഈദുൽ ഫിത്തർ; യുഎഇയിൽ ഈ അപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഈദി ഓൺലൈനിൽ കൈമാറാം

സുരക്ഷിതമായി ഈദി കൈമാറാനുള്ള മുപ്പത്തിമൂന്ന് ഡിജിറ്റൽ അപ്ലിക്കേഷനുകൾ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ചു.ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് മാതാപിതാക്കളും ബന്ധുക്കളും വീട്ടിലെ പ്രായംകുറഞ്ഞവർക്ക് നൽകുന്ന പണമായുള്ള സമ്മാനമാണ് ഈദി.
കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജനങ്ങളോട് ഈ ആചാരം ഇലക്ട്രോണിക്-ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് ചെയ്യാനായി അതോറിറ്റി ആവശ്യപ്പെട്ടത്.

ഈദി കൈമാറാൻ സാധിക്കുന്ന 23 ഡിജിറ്റൽ ബാങ്കിംഗ് അപ്ലിക്കേഷനുകളും 10 ഇലക്ട്രോണിക് വാലറ്റ്സ് ഓപ്ഷനുകളും അടങ്ങിയ ലിസ്റ്റ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കറൻസികളിലൂടെ അണുബാധ ഉണ്ടാകുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ പണമിടപാടുകളെ യുഎഇ പ്രോത്സാഹിപ്പിക്കുന്നത്.

error: Content is protected !!