ആരോഗ്യം ഷാർജ

കോവിഡ് ബാധിതരായി മാതാപിതാക്കൾ മരണപ്പെട്ടതോടെ അനാഥരായി ഷാർജയിലെ 6 സഹോദരങ്ങൾ 

കോവിഡ് വൈറസ് ബാധിതരായി മാതാപിതാക്കൾ മരണപ്പെട്ടതോടെ അനാഥരായി 6 സഹോദരങ്ങൾ. ഷാർജ എമിറേറ്റ്സിലെ അൽ തൗവാൻ മേഖലയിൽ താമസിച്ചിരുന്ന സുഡാൻ പൗരൻമ്മാരായ ഭാര്യയും, ഭർത്താവും മരണപ്പെട്ടതോടെയാണ് പത്താം ഗ്രേഡിൽ പഠിക്കുന്ന കുട്ടി മുതൽ നഴ്‌സറി സ്കൂളിൽ പഠനം തുടങ്ങിയ കുഞ്ഞു വരെ ഇപ്പോൾ  അനാഥരായത്. കോവിഡ് ബാധിതയായി ചികിത്സയിലിരുന്ന ഇവരുടെ അമ്മ 23 ദിവസം മുമ്പാണ് മരണപ്പെട്ടത്.

ആ മരണത്തിന്റെ വേദന മാറുന്നതിന് മുന്നേ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇവരുടെ പിതാവ് അലി അഹമ്മദ് അൽ തയ്ബും ഈ ആഴ്ച്ച മരണപ്പെട്ടു. ഇപ്പോൾ പിതാവിന്റെ അകന്ന ബന്ധുവായ ഒരാളോടൊപ്പം അജ്മാനിലാണ് ഈ കുട്ടികൾ. കഴിഞ്ഞ വർഷം കൃത്യമായി ഫീസുകൾ അടയ്ക്കാത്തതിനെ തുടർന്ന് പഠനം മുടങ്ങിയ ഈ കുഞ്ഞുങ്ങളുടെ ഭാവി ഇപ്പോൾ പൂർണമായും ഇരുട്ടിലായിരിക്കുകയാണ്.

error: Content is protected !!