ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷം കടന്നു ; ഇതുവരെ മരണപ്പെട്ടത് 4971 പേർ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്. 24 മണിക്കൂറിനിടക്ക് ഇതാദ്യമായാണ് 7000 ത്തിലധികം പുതിയ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 6000 ത്തിലധികം പുതിയ കേസുകൾ വീതമാണ് ഇന്ത്യയില്‍ ഓരോ ദിവസവും സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.

error: Content is protected !!