ഇന്ത്യ റാസൽഖൈമ

ഇസ്ലാമോഫോബിക് പോസ്റ്റ്‌: ഇന്ത്യക്കാരന് യുഎഇയിൽ ജോലി നഷ്ടപ്പെട്ടു

റാസൽ ഖൈമ: സമൂഹമാധ്യമങ്ങളിൽ മുസ്ലിങ്ങൾക്കെതിരെയുള്ള വിവേചനപരമായ പോസ്റ്റുകൾ ഇട്ടതുമൂലം ഒരു ഇന്ത്യക്കാരനുകൂടി യുഎഇയിൽ ജോലി നഷ്ടമായി.റാസൽ ഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെവിൻ റോക്ക് ഖനന കമ്പനിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി ബ്രജ്കിഷോർ ഗുപ്തയാണ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.

ഇന്ത്യൻ മുസ്ലിങ്ങൾ കൊറോണവൈറസ് പരത്തുന്നവരാണെന്നും ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് ലഭിച്ചത് ദിവ്യമായ നീതിയാണെന്നും ഇയാൾ ആക്ഷേപിക്കുകയായിരുന്നു.ശ്രദ്ധയിൽപ്പെട്ട ഉടനെത്തന്നെ അന്വേഷണം നടത്തിയെന്നും ശേഷം നോട്ടീസ് നൽകാതെ തന്നെ ഇയാളെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടുവെന്നും സ്റ്റെവിൻ റോക്ക് കമ്പനിയുടെ ബിസിനസ്‌ ഡെവലപ്മെന്റ് മാനേജർ ജീൻ ഫ്രാങ്കോസ് മിലൻ പറഞ്ഞു.

error: Content is protected !!